Tennis Top News

യു.എസ് ഓപ്പണ്‍ ടെന്നീസിൽ നയോമി ഒസാക്ക മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

August 30, 2019

author:

യു.എസ് ഓപ്പണ്‍ ടെന്നീസിൽ നയോമി ഒസാക്ക മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ജേതാവായ നയോമി ഒസാക്ക രണ്ടാം റൗണ്ടിൽ പോളണ്ട് താരം  മാഗ്‌ദ ലിനറ്റെയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക വിജയം സ്വന്തമാക്കിയത്. ഒസാക്കയുടെ ആധിപത്യം ആണ് ഇന്നലെ മൽസരത്തിൽ കാണാൻ കഴിഞ്ഞത്. രണ്ട് സ്റ്റെറ്റിലും മാഗ്‌ദ ലിനറ്റക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം കൊക്കോയെ ഒസാക്ക നേരിടും.കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് സോഫിയ കെനിനെതിരായ വെസ്റ്റേൺ & സതേൺ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ നിന്ന് പിന്മാറിയിരുന്നു. പരിക്ക് മാറി എത്തിയ ഒസാക്ക മികച്ച പ്രകടനമാണ് യു എസ് ഓപ്പണിൽ കാഴ്ചവെക്കുന്നത്.

Leave a comment