യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് ചുവടുവച്ച് സെറീന
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടില്‍ പ്രവേശിച്ച് സെറീന വില്യംസ്. അമേരിക്കന്‍ താരം കാറ്റി മക്നാലിക്കിനെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജയിച്ചത്. ആദ്യ റൗണ്ടില്‍ മരിയ ഷറപ്പോവയെ മുട്ടുകുത്തിച്ചാണ് സെറീന രണ്ടാം റൗണ്ടിൽ കയറിയത്.
ആദ്യ മത്സരത്തില്‍ അവസാന സെറ്റില്‍ പതിനേഴില്‍ പതിനാറ് പോയിന്റും കരസ്ഥമാക്കിയാണ് സെറീന വിജയം ഉറപ്പിച്ചത്. മൂന്നാം റൗണ്ടില്‍ തായ് താരം സെയ് സുവെയോ, ചെക്ക് താരം കരോലിന മുച്ചോവയോ ആണ് സെറീനയുടെ ഇര.






































