Cricket Top News

ടെസ്റ്റ് പരമ്പരയും തൂത്തുവാരാൻ ഇന്ത്യ: ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ് മൽസരം ഇന്ന്

August 30, 2019

author:

ടെസ്റ്റ് പരമ്പരയും തൂത്തുവാരാൻ ഇന്ത്യ: ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ് മൽസരം ഇന്ന്

കിങ്‌സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരം ഇന്ന് ആരംഭിക്കും. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരം ഇന്ന് സബീന പാർക്കിൽ രാത്രി എട്ട് മണിക്ക് ആരംഭിക്കും.  ഒന്നാം ടെസ്റ്റില്‍ 318 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഏകദിന പരമ്പരയും, ടി20 പരമ്പരയും ഇന്ത്യ ജയിച്ചിരുന്നു. ലോക ടെസ്റ്റ് ചമ്പ്യാൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ ജയത്തോടെ 60 പോയിന്റുമായി ഇന്ത്യ ഒന്നമതാണ്. രഹാനെ, കൊഹ്‌ലി,ഇഷാന്ത് ശർമ്മ, ബുംറ എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യ മൽസരം ജയിച്ചത്.

രണ്ടാം ടെസ്റ്റ് മത്സരം ഇന്ത്യൻ നായകൻ കൊഹ്‌ലിക്കും നിർണായകമാണ് . ഈ മത്സരം കൂടി ജയിച്ചാൽ നായകൻ എന്ന നിലയിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരം ജയിപ്പിച്ച താരമെന്ന റെക്കോഡ് കോഹ്‌ലിയുടെ പേരിലാകും. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ്‌ ധോണിക്കൊപ്പമാണ്‌ കൊഹ്‌ലി. ഇരുവരുടെയും കീഴിൽ ഇന്ത്യ 27 ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.

Leave a comment