Cricket Top News

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു  

August 30, 2019

author:

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു  

സെപ്റ്റംബർ 15ന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ധോണി, ഭുവനേശ്വർ കുമാർ, ബുംറ എന്നിവർ ടി20 ടീമിൽ ഇടം നേടിയില്ല. ഹർദിക് പാണ്ട്യ ടി20 ടീമിൽ ഇടം നേടി. 15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. മൂന്ന് ടി20 യും, മൂന്ന് ടെസ്റ്റുകളും ഉള്ള ഇന്ത്യൻ പര്യടനത്തിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുന്നത്. സെപ്റ്റംബർ 15,18, 22 എന്നീ തീയതികളിലാണ് മൽസരങ്ങൾ നടക്കുക.

 

കൊഹ്‌ലി നായകനാകുന്ന ടീമിൻറെ ഉപനായകൻ രോഹിത് ശർമ്മ ആണ്. ലോകകപ്പിന് ശേഷം രണ്ട് മാസത്തെ അവധിയിലാണ് ധോണി ഇപ്പോൾ.  15 ദിവസം ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ച ധോണി ഇപ്പോൾ അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കുകയാണ്.

ഇന്ത്യൻ ടീം: വിരാട്‌ കോഹ്‌ലി (ക്യാപ്‌റ്റന്‍), രോഹിത്‌ ശര്‍മ (വൈസ്‌ ക്യാപ്‌റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഹാര്‍ദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, ഋഷഭ്‌ പന്ത്‌, ഖലീല്‍ അഹമ്മദ്‌, ദീപക്‌ ചഹാര്‍, നവ്‌ദീപ്‌ സെയ്‌നി.

Leave a comment