കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബ് ഒരുങ്ങി: ആദ്യ ഏകദിനം നാളെ
തിരുവനന്തപുരം: ഇന്ത്യ എയും, ദക്ഷിണാഫ്രിക്ക എ ടീമും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരക്ക് നാളെ തുടക്കമാകും. അഞ്ച് ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ ഏകദിനം നാളെ രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ നടക്കും. മലയാളി താരം സഞ്‌ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ സഞ്ജു അവസാന രണ്ട് ഏകദിനങ്ങളിൽ ആണ് കളിക്കുക. ഇന്ത്യ എ ടീം ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തിയത്. അഞ്ച് ഏകദിനങ്ങളും തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്.
പാരമ്പരക്കായി രണ്ട് വ്യത്യസ്ത ടീമുകളാണ് ഇന്ത്യക്ക് ഉള്ളത്. ആദ്യ മൂന്ന് ഏകദിനങ്ങൾക്ക് മനീഷ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഒരു ടീമും, അവസാന രണ്ട് ഏകദിനങ്ങൾക്ക് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമും ആണ് കളിക്കുക. യുവ താരങ്ങൾക്കെല്ലാം അവസരം നൽകാൻ ആണ് ഇങ്ങനെ രണ്ട് ടീമാക്കിയിരിക്കുന്നത്. രാഹുൽ ദ്രാവിഡും ടീമിനോടപ്പം ചേർന്നിട്ടുണ്ട്. എല്ലാ മൽസരങ്ങളും സൗജന്യമായി സ്റേഡിയത്തിലുരുന്ന് കാണാൻ സാധിക്കും. സ്റ്റാർ സ്പോർട്സിൽ മൽസരം തത്സമയം കാണാൻ സാധിക്കും. ഓഗസ്റ്റ് 29, 31, സെപ്റ്റംബർ 2,4,6 തീയതികളിലാണ് മൽസരം നടക്കുനാന്ത്. ഏകദിനങ്ങൾക്ക് ശേഷം രണ്ട് ടെസ്റ്റ് മത്സരവും ഉണ്ട്.






































