kabadi Top News

പ്രൊ കബഡി ലീഗ് : യു.പി. യോദ്ധ പുനേരി പൽത്താനെ തോൽപ്പിച്ചു

August 27, 2019

author:

പ്രൊ കബഡി ലീഗ് : യു.പി. യോദ്ധ പുനേരി പൽത്താനെ തോൽപ്പിച്ചു

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ യു.പി. യോദ്ധ പുനേരി പൽത്താനെ 35-30 എന്ന സ്കോറിന് തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീകാന്ത് ജാദവ് 15 റെയ്ഡ് പോയിന്റുകൾ നേടിയപ്പോൾ സുമിത് ഉയർന്ന 5 റൺസ് നേടി. 11 കളികളിൽ നാല് ജയവുമായി യു പി യോദ്ധ പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്താണ്.

പതിയെയാണ് മത്സരം അരമഭിച്ചത്. വലിയ നീക്കങ്ങൾ ഒന്നും നടത്താത്ത പതിയെ തുടങ്ങിയ മൽസരത്തിൽ പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ യു പി യോദ്ധ പുനേരിയെ ഓൾഔട്ടാക്കി.ആദ്യ ഓൾഔട്ടിന് ശേഷം പുനേരി ഉയർത്തെഴുനേൽക്കാൻ ശ്രമിച്ചെങ്കിലും യു പി യോദ്ധയുടെ ഡിഫൻസ് വളരെ ശക്തമായിരുന്നു. ആദ്യ പകുതി  16-9 എന്ന സ്‌കോറിൽ യു പി യോദ്ധ ലീഡ് നേടി. രണ്ടാം പകുതിയിൽ പുനേരി താരം മൻജീത് മൂന്ന് പോയിന്റ് നേടി പുനേരിക്ക് പ്രതീക്ഷ നൽകി. എന്നാൽ യു പി യുടെ ജാദവും, ശ്രീകാന്തും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പുനേരിയെ അവർ വീണ്ടും ഓൾഔട്ടാക്കി. ഈ ഓൾഔട്ടിലൂടെ യു പി യോദ്ധ 28-17 എന്ന സ്‌കോർ നേടി. കളിയിൽ ഒൻപത് മിനിറ്റ് ശേഷിക്കേ യോദ്ദയ്ക്ക് 11 പോയിന്റ് ലീഡ് ഉണ്ടായിരുന്നു, അവസാന പോരാട്ടത്തിൽ ഒരു വിജയത്തിന്റെ പ്രതീക്ഷ പുനേരി നൽകിയെൻകിലും യുപി യുടെ ഡിഫൻസ് വളരെ ശകതമായിരുന്നു.

Leave a comment