കിരീട നേട്ടത്തിനുശേഷം വികാരഭരിതയായി പി വി സിന്ധു
ഹൈദരാബാദ്: ഇന്ത്യൻ കായികലോകത്ത് ആദ്യമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ കിരീടത്തിന് മുത്തമിട്ടശേഷം വികാരഭരിതയായി പി വി സിന്ധു. ഫൈനൽ മത്സരത്തിൽ താൻ വിജയിച്ചതിന്റെ ശേഷം തനിക്ക് കണ്ണീരടക്കാനായില്ലെന്ന് താരം പറഞ്ഞു .
“ആ ഒരു നിമിഷനേരം എനിക്ക് എന്റെ കണ്ണുകളെ പിടിച്ചു നിർത്താനായില്ല. മത്സരത്തിന് ശേഷം ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം മുഴങ്ങുന്നതും ഞാന്‍ കേട്ടു. വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല ആ ധന്യ മുഹൂര്‍ത്തത്തെ. ദീര്‍ഘനാളായി ഞാൻ ഈ ഒരു നിമിഷത്തിന് വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു. അവസാനം ഏറെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് മെഡൽ സ്വന്തമാക്കി. എന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും ട്രെയിനറുടെയും ഒന്നും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതിന് സാധ്യമായിരുന്നില്ല എനിക്ക്.
ഇത്രയും നാളും എന്നെ പിന്തുണച്ച എന്റെ ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു.” സിന്ധു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വാക്കുകൾ ആരാധകരോട് പങ്കുവച്ചത്.






































