വിൻഡീസിനെതിരെ 5 വിക്കറ്റ് നേട്ടം: ബുംറക്ക് റെക്കോഡ്
വിൻഡീസ് ഇന്ത്യ ആദ്യ ടെസ്റ്റ് മൽസരത്തിൽ മികച്ച പ്രകടനമാണ് ബുംറ നടത്തിയത്. ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ആണ് ബുംറ നേടിയത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ റൺസ് പിന്തുടർന്ന വിൻഡീസിനെ ബുമ്രയും കൂട്ടരും 100 ഒതുക്കിയാണ് വിജയം സ്വന്തമാക്കിയത്. ഈ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ബുംറക്ക് ഒരു റെക്കോഡ് കൂടി സ്വന്തമാക്കി. മത്സരിച്ച എല്ലാ വിദേശ രാജ്യങ്ങളിലും 5 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് ആണ് ബുംറ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ അഞ്ച് വിക്കറ്റ് നേടിയ ആദ്യ ഏഷ്യന്‍ ബൗളറാണ് ബുംറ. ഒന്നാം ഇന്നിങ്സിലെ ഇൻഡയെ വിജയത്തിലെത്തിക്കുന്നത് പ്രധാന പങ്ക് വഹിച്ചത് ബുംറയും, ഇഷാന്ത് ശർമയുമാണ്. അവസാന ഇന്നിങ്സിൽ എട്ട് ഓവറിൽ നാല് മൈദനും ബുംറ നേടിയിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഐസിസി ടെസ്റ്റ് ചമ്പ്യാൻഷിപ്പിൽ ഒന്നാമതെത്തി. അറുപത് പോയിന്റ് ആണ് ഇപ്പോൾ ഇന്ത്യക്ക് ഉള്ളത്.






































