Cricket Top News

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ആദ്യ ജയത്തോടെ ഇന്ത്യ ഒന്നാമത്

August 26, 2019

author:

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ആദ്യ ജയത്തോടെ ഇന്ത്യ ഒന്നാമത്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ  വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മൽസരം  ജയിച്ചതോടെ ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതെത്തി.  ആഷസ് മത്സരത്തോടെ ലോക  ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചതിലൂടെ ശ്രീലങ്ക ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ വിൻഡീസിനെ തോൽപ്പിച്ചതോടെ 60 പോയിന്റോടെ ഇന്ത്യ ഒന്നമത്തെത്തി. ശ്രീലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യക്ക് പുറകിൽ ഉള്ളവർ.

ഐസിസി വേൾഡ് ടെസ്റ്റ് റാങ്കിംഗിലെ മികച്ച 9 ടീമുകൾ 2019 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ സൈക്കിളിൽ 3 ഹോം സീരീസുകളും 3 എവേ സീരീസുകളും കളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവരാണ് മൽസരങ്ങൾ ആരംഭിച്ചത്. ആഷസ് ടെസ്റ്റ് അഞ്ച് മത്സരങ്ങൾ ഉള്ളതിനാൽ ഓരോ മത്സരത്തിനും 24 പോയിന്റ് വീതമാണ് ലഭിക്കുക. ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടും ഓരോ ടെസ്റ്റ് വീതം ജയിച്ചു. പോയിന്റ് നിലയിൽ ശ്രീലങ്ക ആണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടും മൂന്നും, നാലും സ്ഥാനത്താണ് ഉള്ളത്.

Leave a comment