സുവർണ സിന്ധൂരം; പി വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടി ഇന്ത്യൻ കായികമേഖലയ്ക്ക് അഭിമാനമായി മാറിയ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് അഭിനന്ദനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തിയാണ് പി വി സിന്ധു കിരീടത്തിന് മുത്തമിട്ടത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടം നേടിയ സിന്ധു രാജ്യത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ കായികലോകത്ത് ബാഡ്മിന്റണിൽ ചരിത്രം കുറിച്ച സിന്ധുവിന്റെ നേട്ടം മഹത്തരമാണെന്നും കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും പിണറായി ആശംസിച്ചു. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിന്ധുവിന് അഭിനന്ദനം അറിയിച്ചത്.






































