പി വി സിന്ധുവിന് അഭിനന്ദനമറിയിച്ച് പി ടി ഉഷ
കോഴിക്കോട്: ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് ജേതാവായി ചരിത്രം തിരുത്തിക്കുറിച്ച പി വി സിന്ധുവിന് ആഭ്യനന്തനാ പ്രവാഹം. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ തരാം കിരീടത്തിന് മുത്തമിടുന്നത്. ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ ആദ്യമായാണ് സിന്ധു ജയമധുരം നുണഞ്ഞത്.
ഇന്ത്യയുടെ അഭിമാനമായിമാറിയ വനിതാ താരം സിന്ധുവിന് അഭിനന്ദനം അറിയിച്ച് സിന്ധുവിന്റെ ഒരു പഴയചിത്രം സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ഇതിഹാസ അത്ലറ്റ് പി ടി ഉഷ. തന്റെ മടിയിലിരിക്കുന്ന കുഞ്ഞു സിന്ധുവിന്റെ ചിത്രമാണ് പി ഡി ഉഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയ്മില്’ എന്ന കമന്റോടെയാണ് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.






































