ലാ ലിഗ; ബാഴ്‌സലോണയ്ക്ക് മിന്നും ജയം
ലാ ലിഗയില്‍ ചാപ്യൻഷിപ്പിൽ ബാഴ്‌സലോണയ്ക്ക് ഗ്രീസിന്റെ ഇരട്ട ഗോളിൽ മിന്നും ജയം. മെസിയുടെയും സുവാരസിന്റെയും സാനിധ്യമില്ലാതെ കളത്തിൽ ഇറങ്ങിയ ബാഴ്‌സ 5-2ന് റയല്‍ ബെറ്റിസിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്.
കാര്‍ലസ് പെരെസ്, ജോര്‍ദി ആല്‍ബ, വിദാല്‍ എന്നിവരായിരുന്നു ബാഴ്‌സലോണയുടെ മറ്റു സ്‌കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 1-0ത്തിന് ലെഗാനെസിനെ കീഴടക്കി. അത്‌ലറ്റിക്കോയുടെ ലീഗിലെ രണ്ടാം തുടര്‍ജയമാണിത്. ലീഗില്‍ രണ്ടുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സെവിയ്യയാണ് മുന്നില്‍. തൊട്ടുപിന്നില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് എന്നീ ടീമുകളും ഇടം നേടിയിട്ടുണ്ട്.






































