വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 318 റണ്‍സിന് തകർപ്പൻ ജയം
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നടത്തുന്ന ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 318 റണ്‍സ് ജയം കൈവരിച്ചു. 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി ഇശാന്ത് ശര്‍മയാണ് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ത്തതെങ്കില്‍ രണ്ടാം ഇന്നിങ്സില്‍ ആ നിയോഗം ജസ്പ്രീത് ബുംറയ്ക്കായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ 3 വിക്കറ്റിന് 185 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് കോലിയെ നഷ്ടമായെങ്കിലും സെഞ്ച്വറി പ്രകടനം നടത്തിയ ഉപനായകന്‍ അജിങ്ക്യ രഹാനെയും 7 റണ്‍സിന് സെഞ്ച്വറി നഷ്ടമായ ഹനുമ വിഹാരിയും ചേര്‍ന്നാണ് കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്.






































