ധോണിക്ക് ഇതെന്തുപറ്റി? മച്ചാന്റെ ന്യൂ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍
ജയ്പൂര്‍: ഇന്ത്യൻ ടീമിൽ നിന്നും 2 മാസത്തെ ഇടവേളയെടുത്ത് ടെറിട്ടോറിയല്‍ ആര്‍മിയില്‍ സൈനിക പരിശീലനത്തിനായി കാശ്മീരിലേക്ക് പോയ മുന്‍ ഇന്ത്യൻ ടീം നായകൻ എംഎസ് ധോണിയുടെ ന്യൂ ലുക്ക് കണ്ട അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളും താരത്തിന്റെ ആരാധകരും. ജയ്പൂര്‍ വിമാനത്താവളത്തില്‍ ന്യൂ ലുക്കിൽ പ്രത്യക്ഷപ്പെട്ട ധോണിയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ദിവസങ്ങളായി ഷേവ് ചെയ്യാതെ തലയില്‍ ഒരു കറുത്ത തുണിയും വലിച്ചുകെട്ടിയ വേഷത്തിലാണ് ധോണി എയർപോർട്ടിൽ വന്നെത്തിയത്.
Dhoni spotted at jaipur Airport today. 😍❤️ pic.twitter.com/GGQDhn4Wsl
— DHONIsm™ ❤️ (@DHONIism) August 24, 2019
കാശ്മീരില്‍ 15 ദിവസത്തെ സൈനിക സേവനം നടത്തിയ ശേഷം ഓഗസ്ത് 15നാണ് ധോണി തിരികെ മടങ്ങിയത്. യുദ്ധമുഖത്തെ പരിശീലനത്തിന് പുറമെ സുരക്ഷാ ഡ്യൂട്ടിയും ധോണി നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. ലെഫ്.താരം വിരമിക്കണമെന്ന ആവശ്യം ചില മുന്‍ കളിക്കാര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതിന് തയ്യാറെല്ലെന്നാണ് സൂചന. ഈവര്‍ഷം അവസാനം വരെ ധോണി കളിക്കളത്തിലുണ്ടായേക്കും






































