സ്റ്റീവ് സ്മിത്ത് തിരിച്ച് കളത്തിലേക്ക്; ഡെര്‍ബിക്കെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് റിപ്പോർട്ട്
ആഷസ് ടെസ്റ്റിൽ ജോഫ്ര ആര്‍ച്ചറുടെ അതിവേഗ ബൗണ്‍സറില്‍ കഴുത്തിൽ സാരമായ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്ട്രേലിയൻ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വീണ്ടും കാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന റിപ്പോർട്ട്. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഡെര്‍ബിക്കെതിരെ നടക്കുന്ന മൂന്നാം ദിനം നടക്കുന്ന മത്സരത്തില്‍ സ്മിത്ത് കളിച്ചേക്കുമെന്നാണ് വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.
ഡെര്ബിക്കെതിരായ മത്സരത്തില്‍ കളിക്കാനായാല്‍ തുടര്‍ന്നു നടക്കുന്ന നാലാം ടെസ്റ്റിലും സ്മിത്തിന്റെ സാന്നിധ്യമുണ്ടായേക്കും. സെപ്റ്റംബര്‍ നാലിനാണ് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് ആരംഭിക്കുക. സ്മിത്ത് തിരിച്ചു വരവ് ടീമിന് കൂടുതൽ ഊർജം പകരും. തിരിച്ചുവരവിന്റെ ഭാഗമായി താരം പരിശീലനം ആരംഭിച്ചു.






































