Cricket Top News

സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കൊഹ്‌ലിയുടെ തേരോട്ടം

August 26, 2019

author:

സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കൊഹ്‌ലിയുടെ തേരോട്ടം

ഇന്നലെ വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം ജയിച്ചതോടെ നായകനെന്ന നിലയിൽ പുതിയ റെക്കോഡ് കോഹിലി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് ഇന്നലത്തെ വിജയത്തോടെ കോഹ്‌ലിയുടെ പേരിൽ ആയത്. സൗരവ് ഗാംഗുലിയുടെ റെക്കോഡ് ആണ് കോഹിലി മറികടന്നത്. കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത് 26 മത്സരങ്ങൾ ഇന്ത്യ കളിച്ചു. അതിൽ 12 ടെസ്റ്റ് മൽസാരങ്ങൾ ഇന്ത്യ ജയിച്ചു.  28 മത്സരങ്ങളില്‍ 11 മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ച ഗാംഗുലിയുടെ റെക്കോഡ് ആണ് പഴങ്കഥ ആയത്.

ആദ്യ ടെസ്റ്റിൽ ഇന്ത്യ വിൻഡീസിനെ 318  റൺസിനാണ് തോൽപ്പിച്ചത്. രഹാനെ, വിഹരി, കൊഹ്‌ലി എന്നിവരുടെ ബാറ്റിങ്ങും, ബുംറ, ഇഷാന്ത് ശർമ്മ എന്നിവരുടെ ബൗളിംഗ് മികവിലാണ് വിനയ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് പുറത്ത്  30 മത്സരങ്ങൾ കളിച്ചപ്പോൾ ആറ് മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. വിരാട് കോഹ്ലി – 12 (26 മത്സരം), സൗരവ് ഗാംഗുലി – 11 (28 മത്സരം), എം എസ് ധോണി – 06 (30 മത്സരം), രാഹുല്‍ ദ്രാവിഡ് – 05 (17 മത്സരം)

 

Leave a comment