ആഷസ് ടെസ്റ്റ്: ബെൻസ് സ്റ്റോക്സിന് പ്രശംസയുമായി റിക്കി പോണ്ടിങ്
ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തി ഇംഗ്ലണ്ടിനെ വിജയത്തിൽ എത്തിച്ച ബെൻ സ്റ്റോക്സിന് പ്രശംസയുമായി മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. സ്റ്റോക്‌സ് വളരെയധികം പക്വതയോടെ കാലിച്ചെന്ന് പോണ്ടിങ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി ഒന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് പോണ്ടിങ് പറഞ്ഞു. അവിശ്വസനീയമായ ഇന്നിങ്‌സ് ആണ് സ്റ്റോക്സ് കാഴ്ചവെച്ചതെന്നും പോണ്ടിങ് പറഞ്ഞു. താൻ നിന്നാൽ മല്സരം ജയിക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യം സ്റ്റോക്സിനുണ്ടായിരുന്നു, അതിനാൽ റൂട്ട് ഫോമിൽ ആയപ്പോൾ സ്റ്റോക്‌സ് നില ഉറപ്പിക്കാൻ നോക്കി. ഇതിലൂടെ ഇംഗ്ലണ്ട് തകർപ്പൻ വിജയം സ്വന്തമാക്കിയെന്നും പോണ്ടിങ് പറഞ്ഞു.
ഇന്നലെ ബെൻ സ്റ്റോക്സിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അവസാന ഒരു വിക്കറ്റിൽ ലീച്ചിനെ കൂട്ട്പിടിച്ച് സ്റ്റോക്‌സ് 76 റൺസ് നേടി. ഇതിൽ ഒരു റൺ മാത്രമാണ് ലീച്ച് നേടിയത്. ആദ്യ 64 പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് സ്റ്റോക്സ് നേടിയത്. പിന്നീട് തർപ്പൻ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുകയും ചെയ്തു.






































