Cricket Top News

ടോം ലാതമിന്റെ സെഞ്ചുറിയുടെ മികവിൽ ന്യൂസിലൻഡ് പൊരുതുന്നു

August 25, 2019

author:

ടോം ലാതമിന്റെ സെഞ്ചുറിയുടെ മികവിൽ ന്യൂസിലൻഡ് പൊരുതുന്നു

കൊളംബോ:ശ്രീലങ്ക ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസം ടോം ലാതമിന്റെ മികവിൽ ന്യൂസിലൻഡ് മുന്നേറുന്നു. ടോം ലാതം സെഞ്ചുറി നേടിയ മൽസരത്തിൽ ന്യൂസിലൻഡ് 48 റൺസ് പുറകിലാണ്. മൂന്നാം ദിവസം മത്സരം അവസാനിച്ചപ്പോൾ ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 196 റൺസ് നേടിയിട്ടുണ്ട്.  ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 20 റണ്‍സും റോസ് ടെയ്ലര്‍ 23 റണ്‍സും നേടി പുറത്തായി.  ടോം ലാതവും(111), വിക്കറ്റ് കീപ്പര്‍ വാട്ലിങ്ങുമാണ്(25) ഇപ്പോൾ ക്രീസിൽ ഉള്ളത്. ശ്രീലങ്കയ്ക്ക് വേണ്ടി പെരേര  രണ്ട് വിക്കറ്റ് നേടി.

144/6 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 244-ൽ അവസാനിച്ചു. 100 റൺസ് കൂടി എടുത്തപ്പോൾ ശ്രീലങ്കയ്ക്ക് ബാക്കി വിക്കറ്റുകൾ നഷ്ട്ടമായി. 109 റൺസ് നേടിയ ധനഞ്ജയ ഡി സില്‍വ, 65 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കരുണരത്നെയുടെയും മികവിലാണ് ശ്രീലങ്ക 244 റൺസ് നേടിയത്. ന്യൂസിലൻഡിന് വേണ്ടി ട്രെന്റ്‌ ബോള്‍ട്ട് നാലും, ടിം സൗത്തി മൂന്നും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയുടെ ലാഹിരു തിരിമാനെ (രണ്ട്‌), എയ്‌ഞ്ചലോ മാത്യൂസ്‌ (രണ്ട്‌), തിസാര പെരേര (0), നിരോഷന്‍ ഡിക്‌വെല (0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി.

 

Leave a comment