kabadi Top News

പ്രൊ കബഡി ലീഗ്: ദബാംഗ് ദില്ലി കെ.സി ബെംഗളൂരു ബുൾസിനെ തോൽപ്പിച്ചു

August 25, 2019

author:

പ്രൊ കബഡി ലീഗ്: ദബാംഗ് ദില്ലി കെ.സി ബെംഗളൂരു ബുൾസിനെ തോൽപ്പിച്ചു

വിവോ പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന അമ്പത്തിയാറാം മത്സരത്തിൽ ദബാംഗ് ദില്ലി കെ.സി ബെംഗളൂരു ബുൾസിനെ തോൽപ്പിച്ചു. നവീൻ കുമാറിന്റെ സൂപ്പർ 10 ദബാംഗ് ദില്ലി കെ.സിയുടെ വിജയത്തിന് നിർണായകമായത്. ഡൽഹിയിലെ ത്യാഗരാജ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 33-31 എന്ന സ്കോറിനാണ് ഡൽഹി ജയിച്ചത്. ഡൽഹി താരം നവീൻ മികച്ച പ്രകടനമാണ് നടത്തിയത്.

ബെംഗളൂരു ബുൾസ് മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ 5-0 ലീഡ് നേടി. തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ ബംഗളുരു പതിനൊന്നാം മിനിറ്റിൽ ഡൽഹിയെ ഓൾഔട്ടാക്കി. എന്നാൽ ഓൾഔട്ടിന് ശേഷം മികച്ച പ്രകടനം ആണ് ഡൽഹി നടത്തിയത്. മികച്ച ഡിഫൻസ് കാഴ്ചവെച്ച ഡൽഹി നവീൻറെ പ്രകടനത്തിൽ പതിയെ പോയിന്റ് നേടി. ഒന്നാം പകുതി 19-11 എന്ന സ്‌കോറിൽ ബംഗളുരു ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ മികച്ച ഡിഫെൻസും, ടാക്കിളിംഗുമായി ഡൽഹി വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. നവീൻറെ മികച്ച പ്രകടനത്തിൽ ഡൽഹി ബംഗളുരുവിനെ ഓൾഔട്ടാക്കി 28-26 എന്ന സ്‌കോറിൽ ഡൽഹി ലീഡ് നേടി. പിന്നീട്  ഇരുടീമുകളും 31-31 എന്ന സ്‌കോറിൽ എത്തി. എന്നാൽ അവസാന നിമിഷത്തിൽ നവീൻ നടത്തിയ റെയ്ഡും രവീന്ദർ പഹാൽ നടത്തിയ വിജയകരമായ ടാക്കിളും ഡൽഹിയെ വിജയത്തിൽ എത്തിച്ചു. ഈ സീസണിലെ ഡൽഹിയുടെ ആറാം വിജയമാണിത്.

Leave a comment