Top News

ചെന്നൈ എഫ്‌സിയില്‍ നിന്ന് സി.കെ. വിനീത് പടിയിറങ്ങുന്നു

August 24, 2019

author:

ചെന്നൈ എഫ്‌സിയില്‍ നിന്ന് സി.കെ. വിനീത് പടിയിറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന ടീം ആയ ചെന്നൈ എഫ്‌സിയില്‍ നിന്ന് മലയാളി താരം സി.കെ. വിനീത് പടിയിറങ്ങുന്നു. ചെന്നൈയ്ക്കായി നാലുഗോളുകൾ നേടിയ താരം കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ലോണ്‍ വ്യവസ്ഥയിലാണ് ടീമിലെത്തിയത്. നേരത്തെ മറ്റൊരു മലയാളി താരം മുഹമ്മദ് റാഫിയും ടീമിനോട് വിടപറഞ്ഞിരുന്നു.

വിനീതിനെ സ്വന്തമാക്കാന്‍ രണ്ട് ക്ലബുകള്‍ ശ്രമം നടത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ ഈ രണ്ടു ക്ലബുകളിലൊന്ന് തെരഞ്ഞെടുക്കാനാണ് സാധ്യത. ഒക്ടോബര്‍ 20നാണ് ഐഎസ്എല്‍ പുതിയ സീസൺ ആരംഭിക്കുന്നത്. എടികെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ആദ്യമത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് നടക്കുക.

Leave a comment