കളിക്കിടെ ‘ഡിടോക്സ് യുവര്‍ ഈഗോ’ എന്ന പുസ്തകവുമായി ഇന്ത്യൻ നായകൻ
ആന്റിഗ്വ: ഇന്ത്യ – വെസ്റ്റ് വിന്‍ഡീസ് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ഡ്രസിങ് റൂമിലിരുന്ന് സ്റ്റീവന്‍ സില്‍വസ്റ്ററിന്റെ ‘ഡിടോക്സ് യുവര്‍ ഈഗോ’ വായിക്കുന്ന ഇന്ത്യന്‍ നായകൻ വിരാട് കോഹ്ലിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു. മത്സര സമയത്ത് ഒരുഭാഗത്ത് ക്രീസില്‍ ജഡേജയുടെ ഒറ്റയാന് പോരാട്ടം. മറുഭാഗത്ത് ഡ്രസിങ് റൂമിലിരുന്ന് കോലിയുടെ പുസ്തക വായനയും. സോഷ്യൽ മീഡിയയിൽ കോലിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധനേടി.
Finally skipper Kohli has taken up to reading @DetoxYourEgo does he need it. Not the first time crixketers using this. Let’s guess why @imVkohli
Needs this book. #viratkohli #INDvWI #Ashes #Jadeja pic.twitter.com/uWTCqZCKCU— Indian Sports Fan (@IndianSportFan) August 23, 2019
മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞനുമായ സ്റ്റീവൻ സിൽവസ്റ്റർ രചിച്ച ‘ഡിടോക്സ് യുവര്‍ ഈഗോ’ എന്ന പുസ്തകവുമായിട്ടാണ് കോലി ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത്. രണ്ടാംദിനം ആദ്യ സെഷനില്‍ കളി പുരോഗമിക്കുമ്പോഴാണ് താരം പ്രചോദന ചിന്തകള്‍ പങ്കുവെയ്ക്കുന്ന പുസ്തകവുമായി പ്രത്യക്ഷപ്പെട്ടത്.






































