Cricket Top News

അടുത്ത ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങും; ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായുഡു

August 24, 2019

author:

അടുത്ത ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങും; ചെന്നൈ സൂപ്പർ കിംഗ്സ് താരം അമ്പാട്ടി റായുഡു

ഇന്ത്യൻ സൂപ്പർ താരം അമ്പാട്ടി റായുഡു എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്‌ ക്രിക്കറ്റ് ലോകത്ത് ഒരു വലിയ ഞെട്ടലായിരുന്നു. എന്നാൽ തന്റെ ആരാധകർക്ക് ഒരു‌ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റായുഡു ഇപ്പോൾ.

2020 ൽ നടക്കാനിരിക്കുന്ന പുതിയ സീസണിൽ താൻ കളിക്കാനുണ്ടാകുമെന്ന് കഴിഞ്ഞ‌ദിവസം സ്പോർട്സ് സ്റ്റാറിനോട് സംസാരിക്കവെ അമ്പാട്ടി റായുഡു വ്യക്തമാക്കി” ചെന്നൈ സൂപ്പർ കിംഗ്സ് തനിക്ക് എല്ലായ്പ്പോളും വലിയ പിന്തുണ നൽകുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയിൽ താൻ മുന്നൊരുക്കം നടത്തും. ഉറപ്പായും ഞാൻ ഐപിഎല്ലിൽ കളിക്കും.” റായുഡു പറഞ്ഞു. 2018 -ൽ ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടിയ ഐപിഎല്ലിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമാണ് റായുഡു.

Leave a comment