Cricket Top News

അശ്വിനെ ഐപിഎല്ലിന്റെ അടുത്ത സീസണിൽ പുതിയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

August 24, 2019

author:

അശ്വിനെ ഐപിഎല്ലിന്റെ അടുത്ത സീസണിൽ പുതിയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ നായകൻ രവിചന്ദ്രൻ അശ്വിൻ, അടുത്ത സീസണിൽ പുതിയ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ട് പുറത്ത്. അശ്വിനെ കൈമാറാനായി മറ്റ് ചില ടീമുകളുമായി കിംഗ്സ് ഇലവൻ ചർച്ചകൾ തുടങ്ങിയതായാണ് സൂചനകൾ പുറത്ത് വന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ അശ്വിന്റെ പുതിയ കരാർ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തൽ .

കഴിഞ്ഞ വർഷം ഐപിഎൽ ലേലത്തിൽ നിന്ന് 7.6 കോടി രൂപയ്ക്കായിരുന്നു അശ്വിനെ, കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. ഡെൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ അശ്വിനെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്തകൾ പരക്കുന്നുണ്ട്.

Leave a comment