ബുംറയുടെ പോക്ക് ഇതെങ്ങോട്ട്? ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് തിളക്കത്തിൽ താരം
വെസ്റ്റിൻഡീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞ സമയം കൊണ്ട് 50 വിക്കറ്റുകളെടുക്കുന്ന ഇന്ത്യൻ ഫാസ്റ്റ് ബോളറെന്ന നേട്ടം സ്റ്റാർ പേസർ ജസ്പ്രിത് ബുംറ സ്വന്തമാക്കി. വെങ്കടേഷ് പ്രസാദ്, മൊഹമ്മദ് ഷാമി എന്നിവരെ പിന്തള്ളിയാണ് ബുംറ റെക്കോർഡ് തിളക്കത്തിൽ എത്തിയത്. വെറും 11 ടെസ്റ്റുകളിൽ നിന്നാണ് ബുംറ ടെസ്റ്റിൽ 50 വിക്കറ്റുകൾ നേടിയിരിക്കുന്നത്. 1വിൻഡീസ് സൂപ്പർ താരം ഡാരൻ ബ്രാവോ ആയിരുന്നു ബുംറ കീഴ്പ്പെടുത്തിയത്.
രവിചന്ദ്രൻ അശ്വിനെയാണ് ബുംറ മറികടന്നത്. 2597 പന്തുകളിലാണ് അശ്വിൻ 50 ടെസ്റ്റ് വിക്കറ്റുകൾ നേടിയതെങ്കിൽ, 2464 പന്തുകൾ മാത്രമെറിഞ്ഞായിരുന്നു ബുംറ ടെസ്റ്റിൽ അൻപത് വിക്കറ്റുകൾ തികച്ചത്. ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യൻ പേസർമാരിൽ ഒന്നാം സ്ഥാനത്താണെങ്കിലും മൊത്തത്തിൽ ഇന്ത്യൻബോളർമാരിൽ മൂന്നാം സ്ഥാനത്താണ് ബുംറ നിൽക്കുന്നത്.






































