Cricket Top News

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരം ജസ്പ്രീത് ബൂംറക്ക് റെക്കോഡ്

August 24, 2019

author:

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരം ജസ്പ്രീത് ബൂംറക്ക് റെക്കോഡ്

ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യന്‍ താരം ജസ്പ്രീത് ബൂംറക്ക് റെക്കോഡ്. ഇന്നലെ ഒരു വിക്കറ്റ് നേടിയതോടെയാണ് പുതിയ റെക്കോഡ് സ്വന്തമായത്. ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസർ എന്ന റെക്കോഡ് ആണ് ബുംറ സ്വന്തമാക്കിയത്. ഇന്നലെ വിൻഡീസ് താരം  ഡാരന്‍ ബ്രാവോയുടെ വിക്കറ്റ് നേടിയപ്പോളാണ് ഈ റെക്കോഡ് ബുംറ സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം അശ്വിൻ ആണ്. 9 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് അശ്വിൻ 50 വിക്കറ്റ് സ്വന്തമാക്കി. രണ്ടാം സ്ഥത്തുള്ളത് അനിൽ കുംബ്ലെ ആണ്. 2465-ാം പന്തിൽ ബുംറ 50-ാം ടെസ്റ്റ് വിക്കറ്റ് നേടി. അതേസമയം അശ്വിൻ  2597 പന്തുകളിൽ നിന്നാണ് 50 വിക്കറ്റ് സ്വന്തമാക്കിയത്.

Leave a comment