Badminton Top News

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും, സായ് പ്രണീതും സെമിഫൈനയിൽ പ്രവേശിച്ചു

August 24, 2019

author:

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും, സായ് പ്രണീതും സെമിഫൈനയിൽ പ്രവേശിച്ചു

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ സിന്ധുവും, സായ് പ്രണീതും സെമിഫൈനയിൽ പ്രവേശിച്ചു. സെമിയിൽ എത്തിയതോടെ പി വി സിന്ധു അഞ്ചാം ലോക ചാമ്പ്യൻഷിപ്പ് മെഡൽ സ്വന്തമാക്കി. എന്നാൽ  സായ് സെമിയിൽ എത്തിയതോടെ  36 വർഷങ്ങൾ പഴക്കമുള്ള ഒരു നേട്ടം സായ്യുടെ പേരിലായി. പുരുഷ സിംഗിൾസിൽ 36 വർഷങ്ങൾക്ക് ശേഷമാണ് ഒരാൾ സെമിയിൽ പ്രവേശിക്കുന്നത്.  പ്രകാശ് പാദുകോണ്‍ നേടിയ വെങ്കലമാണ്  ലോക ബാഡ്മിന്റണില്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ അവസാന നേട്ടം.

ഇന്നലെ നടന്ന വനിത സിംഗിൾസിൽ  രണ്ടാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സൂ യിംഗിനെ ആണ് സിന്ധു തോൽപ്പിച്ചത്. അതിശകതമായ മത്സരത്തിന് ശേഷമാണ് സിന്ധു വിജയിച്ചത്. മൂന്ന് സെറ്റുകൾ നീണ്ട മൽസരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു വിജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് വളരെ ദയനീയമായി തോറ്റ സിന്ധു പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി വിജയം നേടുകയായിരുന്നു. ഒരു മണിക്കൂര്‍ പതിനൊന്ന് മിനിറ്റ് നീണ്ടു നിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്. സ്‌കോർ: 12-21 23-21 21-19. സെമിയിൽ സിന്ധു
ചൈനയുടെ ചെൻ യു ഫെയെ നേരിടും.

പുരുഷ സിംഗിൾസിൽ  ഇന്തോനേഷ്യയുടെ ജോനാഥാന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സായ് സെമിയിൽ എത്തിയത്. 52 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ സെറ്റ് രണ്ട് പേരും മത്സരിച്ചാണ് കളിച്ചത്. ആദ്യ സെറ്റിൽ പൊരുതിയ ജോനാഥൻ രണ്ടാം സെറ്റിൽ സായിയുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. സ്‌കോർ: 24-22, 21-14. ഈ   ടൂർണമെന്റിൽ പ്രണീത്തിന് ഇതുവരെ ഒരു കളിയും നഷ്ടപ്പെട്ടിട്ടില്ല, ലോക ഒന്നാം നമ്പർ കെന്റോ മോമോടെയിനെ ആണ് സെമി ഫൈനലിൽ സായ് നേരിടുന്നത്.

Leave a comment