ഡ്യൂറന്‍റ് കപ്പ് ഫൈനൽ ഇന്ന്: കിരീടത്തിനായി ഗോകുലം കേരള എഫ്‌സിയും, മോഹന്‍ ബഗാനും
കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ടൂർണമെന്റിൽ ഫൈനലില്‍ മൽസരം ഇന്ന് നടക്കും. ഫൈനലിൽ ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ നേരിടും. സെമിഫൈനലിൽ ഗോകുലം കേരള ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. വിപി സുഹൈറിൽ നിന്നുള്ള അധിക സമയത്തെ ഇരട്ട സ്‌ട്രൈക്കിൽ മോഹൻ ബഗാൻ ഡ്യുറാൻഡ് കപ്പിന്റെ 29-ാമത് ഫൈനലിലെത്തി.
ഇന്ന് ജയിക്കുകയാണെങ്കിൽ മോഹന്‍ ബഗാൻറെ പതിനേഴാമത്തെ കിരീടമാകും ഇത്.2000 ത്തിലാണ് ബഗാൻ അവസാനം കപ്പ് ഉയർത്തിയത്. കൊൽക്കത്തയിലെ VYBK ഗ്രൗണ്ടിൽ ആണ് മൽസരം നടക്കുന്നത്. രണ്ടാം സെമിയില്‍ റിയല്‍ കശ്മീരിനെ 1-3ന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഗോകുലം എഫ്.സിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. മോഹൻ ബഗാനെ തോൽപ്പിക്കാൻ നല്ല രീതിയിൽ പണി എടുക്കേണ്ടി വരും. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് 3 ലും ഹോട്ട്‌സ്റ്റാറിലും മത്സരം തൽസമയം കാണാൻ സാധിക്കും.






































