ആഷിഖ് കുരുണിയനെ ടീമിലെത്തിക്കാന്‍ വലവീശി ബെംഗളൂരു എഫ്‌സി
ബെംഗളൂരു: ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ പുണെ സിറ്റിയുടെ മലയാളി വിംഗര്‍ അഷിഖ് കുരുണിയന് നേരെ വല വീശി ബെംഗളൂരു എഫ്‌സി രംഗത്ത്. ഇരുപത്തിരണ്ടുകാരനായ താരത്തെ 70 ലക്ഷം രൂപയ്‌ക്കാണ് ബെംഗളൂരു ടീം സ്വന്തമാക്കുന്നത് എന്നാണ് സൂചന.
ജെംഷഡ്‌പൂര്‍ എഫ്‌സിയില്‍ നിന്ന് 90 ലക്ഷത്തിന് എടികെ മൈക്കല്‍ സൂസൈരാജിനെ സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന ട്രാന്‍സ്‌ഫര്‍ തുകയാണ് ആഷിഖിന്‍റേത്. ബെംഗളൂരു എഫ് സിക്ക് സുനില്‍ ഛേത്രിക്കും ഉദാന്ദ സിംഗിനുമൊപ്പം മുന്‍നിരയില്‍ ഇന്ത്യന്‍ ആക്രമണം അഴിച്ചുവിടാനാണ് ആഷിഖിന് വഴിയൊരുങ്ങുന്നത്.






































