Cricket Top News

ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായി ലാൻസ് ക്ലൂസ്നർ എത്തുന്നു

August 23, 2019

author:

ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായി ലാൻസ് ക്ലൂസ്നർ എത്തുന്നു

അടുത്ത മാസം പതിനഞ്ചാം തീയതി ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിനുള്ള ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകരെ പ്രഖ്യാപിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ലാൻസ് ക്ലൂസ്നറെയാണ് പുതിയ പരിശീലകനായി തിരഞ്ഞെടുത്തത്. ഇതിന് മുൻപ് എട്ട് വർഷത്തോളം ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചിട്ടുള്ള വിൻസെന്റ് ബാൺസും ക്ലൂസ്നറിനൊപ്പം അവരുടെ പരിശീലക സംഘത്തിലുണ്ട്.

 

2017 മുതൽ ഫീൽഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയ്ക്കൊപ്പമുള്ള ജസ്റ്റിൻ ഓ‌ൺ ടോംഗാണ് പരിശീലക നിരയിലെ മറ്റൊരു താരം. അതേ സമയം ക്ലൂസ്നർ തന്നെയാണ് ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കൻ പരിശീലക‌സംഘത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം.

Leave a comment