നെയ്മറെ ട്രോളി ഉണ്ണി മുകുന്ദൻ; ഒടുവിൽ കിട്ടിയത് എട്ടിന്‍റെ പണി
കൊച്ചി: കാൽപന്ത് കളിയിലെ ഇതിഹാസ താരം നെയ്മറെ പരിഹസിക്കുന്ന രീതിയില്‍ സോഷ്യൽ മീഡിയയിൽ അബദ്ധത്തില്‍ പോസ്റ്റിട്ടതിന് ഖേദം പ്രകടിപ്പിച്ച് മലയാള സിനിമ നടൻ ഉണ്ണി മുകുന്ദന്‍ രംഗത്ത്. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയിലാണ് ഉണ്ണി നെയ്മറെ അറിയാതെങ്കിലും അപമാനിച്ചിരിക്കുന്നത്. കളിക്കുന്നതിനിടെ ഒരു കുട്ടിത്താരം വീണിരുന്നു. ‘അവന്‍ നെയ്മര്‍ ചെയ്തു’ എന്നാണ് ഉണ്ണി വീഡിയോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറഞ്ഞത്.
പ്രൊഫഷനല്‍ ഫുട്‌ബോളിനിടെ പലപ്പോഴും നെയ്മര്‍ ഫൗളിന് ഇടയാവാറുണ്ട്. നെയ്മറുടെ വീഴ്ചയെ കുറിച്ച് നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് വരാറുണ്ട്. ആ അര്‍ത്ഥത്തിലാണ് ഉണ്ണി മുകുന്ദനും പോസ്റ്റില്‍ ഇങ്ങനെ കുറിച്ചിട്ടത്. വീഡിയോ കാണാം. എന്നാല്‍ നെയ്മര്‍ ആരാധകര്‍ പോസ്റ്റിന് താഴെ പൊങ്കാല നടത്തി. താരത്തിനെതിരെ കമന്റുമായി ആരാധകര്‍ രംഗത്തെത്തി. ഇതോടെ ഉണ്ണിക്ക് ഖേദം പ്രകടിപ്പിക്കേണ്ടതായി വന്നു.






































