ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: കെ. ശ്രീകാന്തിനും, സൈനക്കും തോൽവി
ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പ്രണീതും, സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോൾ കെ ശ്രീകാന്തും, സൈനയും ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. ശ്രീകാന്ത് തായ്ലന്‍ഡിൻറെ കാന്റഫോണ്‍ വാങ്ചോറിനോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. വളരെ ദയനീയമായ തോൽവിയാണ് ശ്രീകാന്തിന് ഉണ്ടായത്. ആദ്യ രണ്ട് മൽസരങ്ങളിലും ശ്രീകാന്ത് നടത്തിയ മികച്ച പ്രകടനം ഈ മൽസരത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. രണ്ട് സൈറ്റുകളിലും ശ്രീകാന്തിന് മുന്നേറാൻ ആയില്ല. കാന്റഫോണ്‍ തകർപ്പൻ പ്രകടനമാണ് നടത്തിയത് സ്കോർ : 21-14, 21-13.
ഇന്നലെ നടന്ന വനിതകളുടെ പ്രീ ക്വാര്‍ട്ടർ മൽസരത്തിൽ സൈനക്ക് തോൽവി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സൈനയെ ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെൽഡ് തോൽപ്പിച്ചത്. 72 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ സെറ്റ് ജയിച്ച സൈന പിന്നീട് ഉള്ള രണ്ട് സെറ്റുകളും തോൽക്കുകയായിരുന്നു. സ്കോർ: 21-14, 25-27, 21-12






































