Badminton Top News

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് പ്രണോയ് പുറത്ത്

August 23, 2019

author:

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് പ്രണോയ് പുറത്ത്

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് മലയാളായി താരം എച്ച്‌എസ് പ്രണോയ് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ജപ്പാന്റെ കെന്റോ മൊമാട്ടയോടാണ് പ്രണോയ് തോറ്റത്. മുൻ ചാമ്പ്യൻ ലിന്‍ ഡാനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ കടന്ന് പ്രണോയ്. ഇന്നലെ നടന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്.

ലോക ഒന്നാം നമ്പർ താരമാണ് കെന്റോ മൊമാട്ട. 42 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ സെറ്റിൽ പ്രണോയ് മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം 21-19 എന്ന സ്കോറിലാണ് തോറ്റത്. എന്നാൽ രണ്ടാം മൽസരം തികച്ചും ഏകപക്ഷീയമായിരുന്നു. പ്രണോയിയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് കെന്റോനടത്തിയത്. ആദ്യ മത്സരത്തിൽ താൻ കാണിച്ച സ്ഫോടനാത്മകത രണ്ടാം മൽസരത്തിൽ പുറത്തെടുക്കുന്നതിൽ പ്രനോയ് പരാജയപ്പെട്ടു, എന്നിരുന്നാലും, കളിയുടെ അവസാന ഭാഗത്ത് പ്രണോയ് ചില ആക്രമണാത്മക കാണിക്കുകയും 3 പോയിന്റുകൾ നേടുകയും ചെയ്തു.

സ്‌കോര്‍: 21-19, 21-12

Leave a comment