ഇന്ത്യ വിൻഡീസ് ആദ്യ ടെസ്റ്റ് : ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ട്ടമായി
ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കമായി. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 68/3 എന്ന നിലയിലാണ്. 37 റൺസുമായി ലോകേഷ് രാഹുലും, 10 റൺസുമായി രഹാനയുമാണ് ക്രീസിൽ. മായങ്ക് അഗർവാൾ, പൂജാര, കൊഹ്ലി എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. മികച്ച ബൗളിങ് ആണ് വിൻഡീസ് കാഴ്ചവെച്ചത്. വിൻഡീസിന് വേണ്ടി കേമാർ റോച്ച് രണ്ടും, ഗബ്രിയേൽ ഒരു വിക്കറ്റും നേടി.
വിൻഡീസ് പര്യടനത്തിൽ ടി20 പരമ്പരയും, ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രോഹിത് ശർമയെ ഇന്ന് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം വിഹരിയാണ് ടീമിൽ ഇടം നേടിയത്.






































