Cricket Top News

ആഷസ് മൂന്നാം ടെസ്റ്റ് ആരംഭിച്ചു: ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി

August 22, 2019

author:

ആഷസ് മൂന്നാം ടെസ്റ്റ് ആരംഭിച്ചു: ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി

ലീഡ്‌സ്: ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ലീഡ്‌സിൽ ആരംഭിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. മഴ മൂലം മത്സരം ഇപ്പോൾ  നിർത്തിവച്ചിരിക്കുകയാണ്.  ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് ആസ്‌ട്രേലിയ 12 റൺസ് എടുത്തിട്ടുണ്ട്. എട്ട് റൺസ് എടുത്ത മാർക്കസ് ഹാരിസിൻറെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. അർച്ചറിനാണ് വിക്കറ്റ് ലഭിച്ചത്.

കാമറൂണ്‍ ബാന്‍ക്രോഫ്ടിന് പകരം മാര്‍ക്കസ് ഹാരിസ് ഓസ്ട്രേലിയന്‍ ടീമിൽ ഇടം നേടി. മൂന്നാം മത്സരത്തിലും മിച്ചൽ സ്റ്റാർക്കിന് അവസരം ലഭിച്ചില്ല. ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ല.  യോർക്ക്ഷയർ ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ മൂലം വൈകിയാണ് മത്സരം  ആരംഭിച്ചത്. ആദ്യ മൽസരം ജയിച്ച ആസ്ട്രേലിയ 1-0 മുന്നിലാണ്. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. കഴുത്തിനേറ്റ പരിക്ക് മൂലം സ്റ്റീവ് സ്മിത്ത് മൂന്നാം മൽസരത്തിൽ കളിക്കുന്നില്ല. സ്മിത്തിന് പകരം മാന്‍സ് ലാബൂഷാനെയാണ് ടീമില്‍ ഇടം നേടിയത്. സ്മിത്ത് ഇല്ല എന്നത് ഇംഗ്ലണ്ടിന് കൂടുതൽ ആത്മവിശ്വാസം നൽകും.

ഇംഗ്ലണ്ട് ടീം: റോറി ബേൺസ്, ജേസൺ റോയ്, ജോ റൂട്ട് (സി), ജോ ഡെൻലി, ബെൻ സ്റ്റോക്സ്, ജോണി ബെയർ‌സ്റ്റോ (wk), ജോസ് ബട്‌ലർ, ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്.

ഓസ്‌ട്രേലിയൻ ടീം: ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുസ്ചെയ്ൻ, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ, ജെയിംസ് പാറ്റിൻസൺ, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹാസ്ൽവുഡ്

Leave a comment