Cricket Top News

വിന്‍ഡീസിന് തിരിച്ചടി: കീമോ പോൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി

August 22, 2019

author:

വിന്‍ഡീസിന് തിരിച്ചടി: കീമോ പോൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി

ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിന് മുന്നെ വിന്‍ഡീസിന് തിരിച്ചടി. അവരുടെ ഓൾറൗണ്ടർ താരം കീമോ പോൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായി. കണങ്കാലിന് പരിക്കേറ്റതാണ് കാരണം. ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായെങ്കിലും രണ്ടാം ടെസ്റ്റിൽ താരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.  കീമോ പോളിന് പകരം പേസര്‍ മിഗ്വെല്‍ കമ്മിന്‍സ് ആണ് ആദ്യ മത്സരത്തിൽ കളിക്കുക.

ഇന്ത്യക്കെതിരെ നല്ല പ്രകടനം കാഴ്ചവെച്ച താരമാണ് കമ്മിൻസ്. മൂന്ന് വർഷം മുമ്പ് ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കമ്മിൻസ് നാല് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ആറ് വിക്കറ്റുകൾ നേടിയിട്ടുണ്ട്. കീമോ പോൾ  പുറത്തായ സാഹചര്യത്തിൽ മറ്റൊരു മികച്ച താരമായ കമ്മിൻസ് എത്തിയത് ആശ്വാസമാണെന്ന്  വിൻ‌ഡീസ് ഇടക്കാല ഹെഡ് കോച്ച് ഫ്ലോയ്ഡ് റീഫർ പറഞ്ഞു.

Leave a comment