വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വിജയം കൊയ്യാൻ ലുംഗി എന്‍ഗിഡി എത്തുന്നു
ഇന്ത്യ എ-യ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ എ ടീമില്‍ സ്റ്റാര്‍ പേസര്‍ ലുംഗി എന്‍ഗിഡി ശ്രദ്ധപിടിച്ചു. ഈ മാസം 29 മുതല്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ പത്തുമുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയതത്തില്‍ അനൗദ്യോഗിക ടെസ്റ്റും അരങ്ങേറും.
ദക്ഷിണാഫ്രിക്ക ആദ്യം പ്രഖ്യാപിച്ചിരുന്ന ടീമില്‍ എന്‍ഗിഡി ഉണ്ടായിരുന്നില്ല. എന്നാല്‍ അന്റിച്ച് നോര്‍ജെ, ബെന്‍ ഹെന്‍ട്രിക്സ്, ടെംബ ബവുമ എന്നിവരെ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുത്തതോടെയാണ് ടീമില്‍ മാറ്റംവരുത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. വയനാട്ടിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ എന്‍ഗിഡിയുടെ വരവ് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ആയിരിക്കും.






































