പാരീസ് ഒളിമ്പിക്‌സ്, മെഡൽ പട്ടിക: ജപ്പാൻ ഒന്നാമത്, ഓസ്‌ട്രേലിയ രണ്ടാമത്; ഇന്ത്യ 22-ാം സ്ഥാനത്ത്
33-ാമത് ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയ മെഡൽ പട്ടികയിൽ മുന്നേറുന്നത് തുടർന്നു, ആദ്യ ദിനം മുതൽ അവരുടെ എണ്ണത്തിൽ വെങ്കല മെഡൽ ചേർത്തു.എന്നാൽ ജപ്പാൻ ഓസ്‌ട്രേലിയയെ മറികടന്ന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. നാല് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമായി അവർ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ.
ഓസ്‌ട്രേലിയ നാല് സ്വർണവും രണ്ട് വെള്ളിയുമായി രണ്ടാം സ്ഥാനത്തും, മൂന്ന് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യ ഒരു വെങ്കലവുമായി 22-ാം സ്ഥാനത്താണ്. വനിതകളുടെ 10 എംഎം എയർ പിസ്റ്റൾ ഷൂട്ടിംഗിൽ മനു ഭേക്കർ ചരിത്രപരമായ വെങ്കല മെഡൽ നേടിയതോടെ 22-ാം സ്ഥാനത്താണ് ഇന്ത്യ പട്ടികയിൽ പ്രവേശിച്ചത്.