Foot Ball Top News

ഡ്യൂറന്‍റ് കപ്പ്; ഫൈനലില്‍ ഗോകുലം കേരള എഫ്‌സി മോഹന്‍ ബഗാനെ നേരിടും

August 22, 2019

author:

ഡ്യൂറന്‍റ് കപ്പ്; ഫൈനലില്‍ ഗോകുലം കേരള എഫ്‌സി മോഹന്‍ ബഗാനെ നേരിടും

കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ടൂർണമെന്റിൽ ഫൈനലില്‍ കിരീടത്തിന് മുത്തമിടാനൊരുങ്ങി ഗോകുലം കേരള എഫ്‌സിയും കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെയും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ റിയല്‍ കശ്മീരിനെ 1-3ന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. അതെ സമയം നേരത്തെ ഗോകുലം കേരള പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ മടികടന്നിരുന്നു.

മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 42ാം മിനിറ്റില്‍ സാല്‍വ കമോറോയിലൂടെ ബഗാന്‍ മുന്നിലെത്തി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നൊഹോറെ ക്രിസോ കശ്മീരിനെ ഒപ്പമെത്തിച്ചു. എന്നാല്‍ അധിക സമയത്ത് പകരക്കാരനായി എത്തിയ മലയാളി താരം വി പി സുഹൈറിന്റെ രണ്ട് ഗോളുകള് ബഗാന് രക്ഷയായി. ശനിയാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുന്നത്.

Leave a comment