Cricket Top News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകര്‍ക്കായുളള അഭിമുഖം ഇന്ന് അവസാനിക്കും

August 22, 2019

author:

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകര്‍ക്കായുളള അഭിമുഖം ഇന്ന് അവസാനിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകരെ കണ്ടെത്താനുള്ള അഭിമുഖം ഇന്ന് അവസാനിക്കും. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നീ മേഖലയിലേക്കുള്ള പരിശീലകര്‍ക്കായാണ് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം എസ് കെ പ്രസാദ് അഭിമുഖം സംഘടിപ്പിച്ചിരിക്കുന്നത്. ചുരുക്കപ്പട്ടികയിൽ ബിസിസിഐ അന്തിമ തീരുമാനം എടുക്കും മുന്‍പ് ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്‌ത്രിയുടെ അഭിപ്രായം കൂടെ പരിഗണിക്കും.

 

ഇപ്പോൾ നിലവിലുള്ള ബൗളിംഗ് കോച്ച് ഭരത് അരുണും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും തുടരനാണ് സാധ്യത ഏറെയും. എന്നാല്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറിന്‍റെ കാര്യത്തില്‍ രവി ശാസ്‌ത്രിക്ക് എതിരഭിപ്രായം ഉണ്ടെന്നാണ് വർത്തകൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ബാംഗറിനെ പിന്തുണയ്‌ക്കുന്ന നിലപാട് വിരാട് കോലി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a comment