kabadi Top News

പ്രൊ കബഡി ലീഗിൽ പുനേരി പൽത്താൻ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തി

August 22, 2019

author:

പ്രൊ കബഡി ലീഗിൽ പുനേരി പൽത്താൻ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തി

ഇന്നലെ നടന്ന പ്രൊ കബഡി ലീഗിലെ ആദ്യ മത്സരത്തിൽ പുനേരി പൽത്താൻ ബെംഗളൂരു ബുൾസിനെ പരാജയപ്പെടുത്തി. 31-23 എന്ന സ്‌കോറിനാണ് പുനേരി പൽത്താൻ വിജയിച്ചത്. ഏഴ് റെയ്ഡ് പോയിന്റുമായി മഞ്ജീത് മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ പുനേരിയുടെ  ക്യാപ്റ്റൻ സുർജിത് സിംഗ് അഞ്ച് പോയിന്റ് നേടി.

ആദ്യ പകുതിയിൽ ഇരു ടീമുകളും സമാസമം ആയിരുന്നു. വല്യ പ്രകടനങ്ങൾ ഒന്നും നടത്താതെ പതുക്കെ നീങ്ങിയ മൽസരം ആദ്യ പകുതിയിൽ 10-10 എന്ന സ്‌കോറിൽ അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ പുനേരി ട്രാക്ക് മാറ്റി. രണ്ടാം പകുതി തുടക്കം മുതൽ ആക്രമിച്ച് കളിച്ച പുനേരി ബെംഗളൂരുവിനെ ഓൾഔട്ട് ആക്കി. ഈ ഓൾഔട്ടിലൂടെ സ്‌കോർ 19-11 എന്ന നിലയിൽ എത്തി. നിലവിലെ ചാമ്പ്യന്മാർ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പ്രതിരോധവും കാര്യക്ഷമമായ റെയ്ഡിംഗും നടത്തിയ പുനേരി പൽത്താൻ സ്കോർബോർഡ് മുന്നോട്ട് നീക്കികൊണ്ടേയിരുന്നു. മത്സരം അവസാനിച്ചപ്പോൾ എട്ട് പോയിന്റ് വ്യത്യാസത്തിൽ പുനേരി വിജയം സ്വന്തമാക്കി. മഞ്ജീത്തും, സുർജിത്തും മികച്ച പ്രകടനം നടത്തിയപ്പോൾ ബംഗളുരുവിന് വേണ്ടി രോഹിത്തും, അമിത്തും മികച്ച പ്രകടനം നടത്തി.

Leave a comment