പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറേക്കിൻറെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ മത്സരം: എതിരാളി പട്ടായ യുണൈറ്റഡ്
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിൻ്റെ പുതിയ ഹെഡ് കോച്ചായി മൈക്കൽ സ്റ്റാറേക്കിനെ നിയമിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ മത്സരം ഇന്ന് നടക്കും.തായിലാന്റ ക്ലബ് ആയ പട്ടായ യുണൈറ്റഡിനെ ആണ് അവർ ഇന്ന് നേരിടുക. അവരുടെ ആദ്യ പ്രീ സീസൺ മത്സരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം.
2026 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അമരത്ത് തുടരുന്ന രണ്ട് വർഷത്തെ കരാറിലാണ് സ്റ്റാറേക്ക് ടീമിൽ ചേരുന്നത്. ബ്ലാസ്റ്റേഴ്സിന് ആകെ മൂന്ന് പ്രീ സീസൺ മത്സരങ്ങൾ ആണ് ഉള്ളത്. ഇന്നത്തെ മത്സരത്തിൽ ക്യാപ്റ്റൻ ലൂണ ഉണ്ടാകില്ല. മീലൊസ് പെപ്രെ തുടങ്ങിയവർ ഇന്ന് കളിക്കും






































