Top News

അ​മാ​ൻ​ഡ അ​നി​സി​മോ​വ യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റിയതായി റിപ്പോർട്ടുകൾ

August 21, 2019

author:

അ​മാ​ൻ​ഡ അ​നി​സി​മോ​വ യു​എ​സ് ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​മാ​റിയതായി റിപ്പോർട്ടുകൾ

ന്യൂ​യോ​ർ​ക്ക്: വരുന്ന തിങ്കളാഴ്ച ആരംഭിക്കാനിനിരിക്കുന്ന യു​എ​സ് ഓ​പ്പ​ണി​ൽ​ നി​ന്നും അ​മേ​രി​ക്ക​യു​ടെ കൗ​മാ​ര താ​രമായ അ​മാ​ൻ​ഡ അ​നി​സി​മോ​വ പി​ൻ​മാറിയാതായി റിപ്പോർട്ടുകൾ പുറത്ത്. താരത്തിന്റെ പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ കോ​ൺ‌​സ്റ്റാ​ന്‍റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും താ​രം പി​ൻ​വാ​ങ്ങി​യ​ത്. ജൂ​ണി​ൽ ന​ട​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ സെ​മി​യി​ലെ​ത്തി​യ താ​ര​മാ​ണ് പ​തി​നേ​ഴു​കാ​രി​യാ​യ അമാൻഡ അ​നി​സി​മോ​വ.

കഴിഞ്ഞ വർഷം ​യു​എ​സ് ഓ​പ്പ​ണി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും ലോ​ക​റാ​ങ്കിം​ഗി​ൽ 24 ാം സ്ഥാ​ന​ത്തു​ള്ള ഈ പതിനേഴുകാരി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ‌ സെ​മി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സി​മോ​ണ ഹാ​ല​പ്പി​നെ അ​നി​സി​മോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. കി​രീ​ടം നേ​ടി​യ ആ​ഷ്‌​ലി ബാ​ർ​ട്ടി​യോ​ടാ​ണ് സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്.

Leave a comment