Top News

പാക്കിസ്ഥാൻ ക്രിക്കറ്റർ ഹസൻ അലിക്ക് ജീവിതപങ്കാളിയായി ഇന്ത്യന്‍ പെൺകൊടി ഷാമിയ

August 21, 2019

author:

പാക്കിസ്ഥാൻ ക്രിക്കറ്റർ ഹസൻ അലിക്ക് ജീവിതപങ്കാളിയായി ഇന്ത്യന്‍ പെൺകൊടി ഷാമിയ

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റർ ഹസന്‍ അലി വിവാഹിതനായി. 25 കാരനായ ഹസൻ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് ഇന്ത്യന്‍ പൗരയായ ഷാമിയ അര്‍സൂയെയാണ്. ഇന്നലെ ദുബായില്‍ വച്ച് നടന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരുടെയും വിവാഹ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ ഇതിനോടകം വെെറല്‍ ആയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് വിവാഹം ചെയ്യുന്ന നാലാമത്തെ പാക് ക്രിക്കറ്റർ എന്ന പേരുകൂടി ഹസന്‍ അലി സ്വന്തമാക്കി ക്കഴിഞ്ഞു. സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഘാന്‍, ഷോയിബ് മാലിക്ക് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് വിവാഹം ചെയ്തിട്ടുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍. വിവാഹത്തിന് മുമ്പ് അവിവാഹിതന്‍ എന്ന നിലയിലുള്ള തന്‍റെ അവസാനത്തേത് എന്ന കുറിപ്പോടെ ഹസന്‍ അലിയും തന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരവും പാക് താരവുമായ ഷോയിബ് മാലിക്കിന്‍റെ ഭാര്യയുമായ സാനിയ മിര്‍സ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

Leave a comment