Foot Ball Top News

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ; ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും

August 21, 2019

author:

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ; ഗോകുലം സെമിഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടും

കൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരത്തിൽ ഗോകുലം കേരള ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഫൈനൽ പ്രതീക്ഷയുമായിട്ടാണ് ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മുതൽ കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മോഹൻ ബഗാൻ വൈകിട്ട് അ‍ഞ്ചരയ്ക്ക് തുടങ്ങുന്ന രണ്ടാം സെമിയിൽ റിയൽ കശ്‌മീരിനെ നേരിടും. എഫ് സി കൊച്ചിന് ശേഷം ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ കേരള ടീമാവുകയാണ് ഗോകുലത്തിന്‍റെ ലക്ഷ്യം.

ഗ്രൂപ്പ് ഘട്ടത്തിൽ പതിനൊന്ന് ഗോൾ സ്വന്തമാക്കിയ ഗോകുലം ഒറ്റഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ട് ഹാട്രിക് ഉൾപ്പടെ എട്ട് ഗോൾ നേടിയ ഗോകുലം ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ. ഗോകുലത്തെപ്പോലെ തോൽവി അറിയാതെയാണ് ഈസ്റ്റ് ബംഗാളും സെമിയിലെത്തിയിരിക്കുന്നത്. പത്ത് ഗോൾ നേടിയ ഈസ്റ്റ് ബംഗാളും ഒരുഗോളാണ് നേടിയത്.

Leave a comment