Foot Ball Top News

റൊണാള്‍ഡോയ്ക്കെതിരെയുള്ള ബലാല്‍സംഗക്കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അഭിഭാഷകര്‍

August 21, 2019

author:

റൊണാള്‍ഡോയ്ക്കെതിരെയുള്ള ബലാല്‍സംഗക്കേസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ അഭിഭാഷകര്‍

റോം: കാൽപന്ത് കളിയുടെ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരെ ഉയർന്ന പീഡനാരോണം. കാതറിന്‍ മയോര്‍ഗ എന്ന യുവതിയാണ് റൊണാള്‍ഡോ തന്നെ മാനഭംഗപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന ആരോപണവുമായി രംഗത്തു വന്നത്. എന്നാൽ മയോര്‍ഗയുടെ ആരോപണത്തിൽ ചില തെളിവുകളുടെ അഭാവം കണക്കിലെടുത്ത് റൊണാള്‍ഡോ കേസില്‍ നിന്നും തടിയൂരുകയായിരുന്നു.

ആരോപണവുമായി യുവതി രംഗത്തെത്തിയ അന്നു തന്നെ റൊണാള്‍ഡോ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ നിരസിച്ചിരുന്നു. ആരോപണമുന്നയിച്ച സ്ത്രീക്കു റൊണാള്‍ഡോ കോടികള്‍ നല്‍കിയെന്നു സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ അഭിഭാഷകര്‍.

സംഭവം പുറംലോകം അറിയാതിരിക്കാനായി 2010ല്‍ റൊണാള്‍ഡോ തനിക്കു 2.7 കോടി നല്‍കിയതായി മയോര്‍ഗ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ റൊണാള്‍ഡോ അന്ന് ഇതു നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ അതു സ്ത്യമായിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണ്. റൊണാള്‍ഡോയുടെ അഭിഭാഷകര്‍ തന്നെയാണ് താരം പണം കൈമാറിയെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസിലുള്ള ഒരു ഹോട്ടലില്‍ വച്ചു 2009 സപ്തംബറില്‍ റൊണാള്‍ഡോ തന്നെ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് മുന്‍ മോഡല്‍ കൂടിയായ മയോര്‍ഗ ആരോപിച്ചത്. അ

Leave a comment