ഹംഗറിയെ തകർത്ത് യൂറോ 2024ന് ഗംഭീര തുടക്കംകുറിച്ച് സ്വിറ്റ്സർലാൻഡ്, ആദ്യ അന്താരാഷ്ട ഗോളുമായി ക്വാസൊ
ജർമ്മനിയിലെ കൊളോണിലെ യൂറോ 2024 റെയിൻ എനർജി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടി. മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡ് വിജയിച്ചു.
ക്വാസൊ ദുആയും മൈക്കൽ എബിഷറും സ്വിറ്റ്സർലൻഡിന് ആദ്യ പകുതിയിൽ ലീഡ് നൽകി, രണ്ടാം പകുതിയിൽ ബർണബാസ് വർഗ ഹംഗറിക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ബ്രീൽ എംബോളോ പിന്നീട് കളി പൂർത്തിയാക്കി
ആദ്യ പകുതിയിൽ മികച്ച പ്രകടനം ആണ് സ്വിറ്റ്സർലാൻഡ് നടത്തിയത്. ആദ്യ പകുതിയിൽ അവർ ഒരു അവസരം പോലും ഹങ്കരിക്ക് നൽകിയില്ല. ക്വാസൊ ദുആയിലൂടെ അവർ പന്ത്രണ്ടാം മിനിറ്റിൽ വലകുലുക്കി. പിന്നീട് ഏഷ്യാപകുതിയുടെ അവസാനം എബിഷറിലൂടെ അവർ രണ്ടാം ഗോൾ നേടി. പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള കിടിലൻ ഷോട്ടിലൂടെയാണ് ഈ ഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ ഹംഗറി ഭേദപ്പെട്ട പ്രകടനം നടത്തി. അറുപത്തിയാറാം മിനിറ്റിൽ അവർ ഗോൾ നേടുന്നതിന് മുമ്പ് രണ്ട് മൂന്ന് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.ബർണബാസ് ആണ് ആശ്വാസ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ആണ് ബ്രില്ലിൻറെ വകയായി മത്സരത്തിലെ നാലാം ഗോൾ പിറന്നത്. അടുത്ത മത്സരത്തിൽ ഹംഗറി ജർമനിയെയും സ്വിറ്റ്സർലാൻഡ് സ്കോട്ട്ലാൻഡിനെയും നേരിടും.