ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 മൽസരത്തിനുള്ള 14അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു
സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ശ്രീലങ്ക ന്യൂസിലൻഡ് ടി20 മത്സരത്തിനുള്ള 14അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ൻ വില്യംസണും,ട്രെന്റ് ബോൾട്ടും ടി20 മത്സരത്തിനില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ഇഷ് സോധി, മിച്ചൽ സാന്റ്നർ, ടോഡ് ആസ്റ്റൽ അടങ്ങുന്ന മൂന്ന് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ടി20 മത്സരങ്ങൾ ആണ് ഉള്ളത്. ടെസ്റ്റ് മത്സരത്തിന് ശേഷം വിശ്രമം അനുവദിച്ചതിനാലാണ് കെയ്ൻ വില്യംസണും,ട്രെന്റ് ബോൾട്ടും ടീമിൽ ഇല്ലാത്തത്.
ലോകകപ്പ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ ന്യൂസിലൻഡ് ടീം 2020-ൽ നടക്കുന്ന ടി20 പാരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി 9 ടി20 പരമ്പരകൾ ന്യൂസിലൻഡ് കളിക്കുന്നുണ്ട്. കുറെ നാളുകളായി ന്യൂസിലൻഡിന്റെ ടി20 ടീം വളരെ ശക്തമാണ്. അതിനാൽ തന്നെ ശ്രീലങ്കയെക്കെതിരെ നല്ല പ്രകടനം കാഴ്ചവെക്കാൻ ന്യൂസിലൻഡിനാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ മത്സരം ശ്രീലങ്ക ജയിച്ചിരുന്നു. ഓഗസ്റ്റ് 22-ന് ആണ് രണ്ടാം ടെസ്റ്റ്.
സ്ക്വാഡ്: ടിം സൗത്തി (ക്യാപ്റ്റൻ), ടോഡ് ആസ്റ്റൽ, ടോം ബ്രൂസ്, കോളിൻ ഡി ഗ്രാൻഡ്ഹോം, ലോക്കി ഫെർഗൂസൺ, മാർട്ടിൻ ഗുപ്റ്റിൽ, സ്കോട്ട് കുഗ്ഗെലിജാൻ, ഡാരിൽ മിച്ചൽ, കോളിൻ മൺറോ, സേത്ത് റാൻസ്, മിച്ചൽ സാന്റ്നർ, ടിം സീഫർട്ട് (വിക്കറ്റ് കീപ്പർ), ഇഷ് സോദി, റോസ് ടെയ്‌ലർ .






































