Top News

പ്രോ കബഡി ലീഗ്; ബെംഗളൂരു ബുൾസ് തമിഴ് തലൈവാസിനി പരാജയപ്പെടുത്തി, ബംഗാള്‍ ഡല്‍ഹി മത്സരം സമനിലയില്‍ അവസാനിച്ചു

August 18, 2019

author:

പ്രോ കബഡി ലീഗ്; ബെംഗളൂരു ബുൾസ് തമിഴ് തലൈവാസിനി പരാജയപ്പെടുത്തി, ബംഗാള്‍ ഡല്‍ഹി മത്സരം സമനിലയില്‍ അവസാനിച്ചു

ചെന്നൈ: പ്രോ കബഡി ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിനെതിരെ 21-32 എന്ന വമ്പന്‍ മാര്‍ജിനിൽ ചെന്നൈ തലൈവാസിന് തോല്‍വി. അതേ സമയം മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് ദബാംഗ് ഡല്‍ഹി മത്സരം സമനിലയില്‍ (സ്‌കോര്‍ 30-30) അവസാനിച്ചു.


ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളുരുവിനായി പവന്‍ കുമാര്‍ തിളങ്ങി. 11 പോയന്റാണ് പവന്‍ നേടിയത്. സൗരഭ് നന്ദല്‍ 5 പോയന്റും സ്വന്തമാക്കി. ചെന്നൈ തലൈവാസിന്റെ സൂപ്പര്‍താരം രാഹുല്‍ ചൗധരി തീര്‍ത്തും നിറംമങ്ങി. രാഹുലിന് 2 പോയന്റ് മാത്രമാണ് നേടാനായത്. 4 പോയന്റ് വീതം നേടിയ അജയ് താക്കറും റാന്‍ സിങ്ങുമാണ് ടോപ് സ്‌കോറര്‍മാര്‍.

ജയം മാറിമറിഞ്ഞൊരു പോരാട്ടത്തില്‍ ബെംഗാളും ഡല്‍ഹിയും സമനിലയില്‍ പിരിയുകയായിരുന്നു. . സമനിലയോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി.തൊട്ടുപുറകേ ബംഗാളും ഇടം നേടിയിട്ടുണ്ട്.

Leave a comment