Foot Ball Top News

ബ്ലാസ്റ്റേഴ്സിൽ ഇടം നേടി ഇന്ത്യൻ വിംഗർ സത്യസെൻസിംഗ്

August 18, 2019

author:

ബ്ലാസ്റ്റേഴ്സിൽ ഇടം നേടി ഇന്ത്യൻ വിംഗർ സത്യസെൻസിംഗ്

കൊച്ചി: ആഗസ്റ്റ്‌ 17, 2019: മണിപ്പൂർ സ്വദേശിയായ സത്യസെൻസിംഗ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-2020 സീസണിൽ കേരളബ്ലാസ്റ്റേഴ്സിനായി കളിക്കും. 27വയസ്സുകാരനായ സത്യസെൻ സിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ നിന്നാണ്കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ എത്തിയത്. 2015മുതൽ ഐഎസ്എല്ലിൽ കളിച്ചു വരുന്ന സത്യസെൻ സിംഗ്, മുൻപ് ഡൽഹിഡൈനാമോസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഡിഎസ്കെ ശിവാജിയൻസ്, സാൽഗോക്കർ എഫ്സി, റോയൽവാഹിങ്‌ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യൻ ദേശീയ ടീം ജഴ്‌സിയുംഅണിഞ്ഞിട്ടുണ്ട്.

“ഐ‌എസ്‌എൽ 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകുക എന്നത് ഒരു പുതിയ വെല്ലുവിളിയാണ്, അത്ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഏക ലക്ഷ്യം ഫലങ്ങളാകും, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ ടീമിനെ പിന്തുണയ്ക്കാൻഞാൻ പരമാവധി പരിശ്രമിക്കും” സത്യസെൻ സിംഗ് വ്യക്തമാക്കി

Leave a comment