ബോറൂസിയക്ക് ജയിച്ചേ തീരൂ , അല്ലെങ്കില്‍ മാനേജര്‍ എഡിൻ ടെർസിക്കീന്റെ തോപ്പി തെറിക്കും
ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് വെർഡർ ബ്രെമനെ നേരിടാൻ വെസർസ്റ്റേഡിയനിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ബൊറൂസിയ ഡോർട്ട്മുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ജൂലിയൻ ബ്രാൻഡിൻ്റെ രണ്ടാം പകുതിയിലെ സ്ട്രൈക്കിൻ്റെ പിൻബലത്തിൽ ബൊറൂസിയ വേര്‍ഡര്‍ ബ്രമനെ പരാജയപ്പെടുത്തിയിരുന്നു.നിലവില്‍ ലീഗ് പട്ടികയില്‍ ഡോര്‍ട്ടുമുണ്ട് നാലാം സ്ഥാനത്തും ബ്രമന് എട്ടാം സ്ഥാനത്തും ആണ്.
(എഡിൻ ടെർസിക്)
ബുണ്ടസ്ലിഗയില് ഇതാവണയും ബോറൂസിയ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥിരതയിലായ്മ എന്നത് തന്നെ ആണ്.കഴിഞ്ഞ ആറ് മല്‍സരങ്ങളില്‍ ആയി വെറും രണ്ടു ജയം മാത്രമേ നേടാന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടുള്ളൂ.ഇത് താരങ്ങള്‍ക്ക് മേല്‍ അതിയായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഇത് കൂടാതെ മാനേജര്‍ സ്ഥാനത്ത് നിന്നു എഡിൻ ടെർസിക്കിനെ മാറ്റാനും ആരാധകര്‍ മുറ വിളി ഉയര്‍ത്തുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ യൂണിയന് ബെര്‍ലിനെ അവര്‍ പരാജയപ്പെടുത്തി മൂന്നു പോയിന്റ് നേടി എങ്കിലും അതിനു മുന്നേ ഹോഫന്ഹെയിമുമായ മല്‍സരത്തില്‍ രണ്ടു ഗോള്‍ ലീഡ് നേടി അത് തുലച്ചതിന് ശേഷം തോല്‍വി ഏറ്റുവാങ്ങിയത് ആരാധകര്‍ വളരെ അധികം നീരസത്തോടെ ആണ് കണ്ടു നിന്നത്.ഇത് പോലെ ഇനിയും കുറച്ചു തോല്‍വികള്‍ ഏറ്റുവാങ്ങിയാല്‍ മാനേജറെ പറഞ്ഞുവീടാനുള്ള തീരുമാനത്തില്‍ തന്നെ ആണ് ബോറൂസിയ മാനേജ്മെന്റ്.






































